Monday, May 13, 2013

പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്ത് മാതൃകയായി

പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്ത് മാതൃകയായി
Posted on: 13 May 2013

ചെറുതുരുത്തി:വറ്റിവരണ്ട ഭാരതപ്പുഴയില്‍ കുമിഞ്ഞ്കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിമാറ്റി കൂട്ടായ്മ മാതൃകയാവുന്നു. ചെറുതുരുത്തി ഷൊറണൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ബ്രിഡ്ജ് കൂട്ടായ്മ പ്രവര്‍ത്തകരാണ് മൂന്ന് മണിക്കൂറോളം പുഴയിലിറങ്ങി ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റിയത്. ഷൊറണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.ആര്‍. മുരളി 'സേവ് നിള' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ബ്രിഡ്ജ് പ്രവര്‍ത്തകരായ കെ. കെ. പി. സംഗീത, സുമേഷ്, നിധേഷ് ദേശമംഗലം, ലിജു, സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു. പുഴയുടെ വിവിധ ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് ഒഴിവ് സമയങ്ങളില്‍ പുഴയെ മലിനമാക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ മാറ്റാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

Friday, May 3, 2013





Prabhatham Art and Cultural forum will celebrate 9th year from 8 to 11 May 2013 at K V R High School.